---
title: "ഇരുവഴിഞ്ഞിപ്പുഴയിൽ മലവെള്ളപ്പാച്ചിൽ, യുവതിയെ കാണാതായി"
english_title: "Woman Missing In Iruvanjippuzha Flash Flood Near Kalampaara Hanging Bridge Kozhikode Search Ongoing"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/382819/ iruvanjippuzha-kalampaara-flash-flood-woman-missing-mukkam-fire-rescue-search"
published_at: "2026-09-15T21:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa97248e9304_iruvanjippuzha-kalampaara-flash-flood-woman-missing-mukkam-fire-rescue.jpg"
keywords: ["Iruvanjippuzha", "Kalampaara Hanging Bridge", "Flash Flood", "Missing Woman", "Mukkam Fire Rescue"]
---

# ഇരുവഴിഞ്ഞിപ്പുഴയിൽ മലവെള്ളപ്പാച്ചിൽ, യുവതിയെ കാണാതായി

> **Lead Summary:** ഇരുവഴിഞ്ഞിപ്പുഴയിൽ കാലംപാറ തൂക്കുപാലത്തിന് സമീപം പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ പെട്ട് യുവതിയെ കാണാതായി. മലപ്പുറം കീഴ്‌ശേരി സ്വദേശി അബ്ദുൽ ഖാദറിന്റെ ഭാര്യ ജെസ്ന യെയാണ് കാണാതായത്.

## Article Content

ഇരുവഴിഞ്ഞിപ്പുഴയിൽ കാലംപാറ തൂക്കുപാലത്തിന് സമീപം പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ പെട്ട് യുവതിയെ കാണാതായി. മലപ്പുറം കീഴ്‌ശേരി സ്വദേശി അബ്ദുൽ ഖാദറിന്റെ ഭാര്യ ജെസ്ന യെയാണ് കാണാതായത്.

രണ്ട് പുരുഷന്മാരും മൂന്ന് സ്ത്രീകളും നാല് കുട്ടികളും അടങ്ങുന്ന ഒമ്പതംഗ സംഘത്തോടൊപ്പമാണ് ജെസ്ന വിനോദസഞ്ചാര മേഖലയായ ഇവിടെയെത്തിയത്.

വൈകീട്ടോടെ ഉൾവനത്തിലുണ്ടായ കനത്ത മഴയെ തുടർന്ന് ഇരുവഴിഞ്ഞിപ്പുഴയിൽ പെട്ടെന്ന് ഒഴുക്ക് വർദ്ധിക്കുകയായിരുന്നു. പുഴയിലെ കല്ലിന് മുകളിൽ ഇരിക്കുകയായിരുന്ന ജെസ്ന ഇതോടെ ഒഴുക്കിൽപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

വിവരമറിഞ്ഞതിനെ തുടർന്ന് മുക്കം അഗ്നിരക്ഷാസേനയും കോടഞ്ചേരി പോലീസും നാട്ടുകാരും ചേർന്ന് സ്ഥലത്ത് എത്തുകയും പുഴയിൽ തിരച്ചിൽ ഊർജ്ജിതമാക്കുകയും ചെയ്തു. കൂടുതൽ ഫയർഫോഴ്സ് സംഘവും സന്നദ്ധ പ്രവർത്തകരും തിരച്ചിലിനായി മേഖലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.

English Summary: A 30-year-old woman named Jesna, wife of Abdul Khader from Keezcheri Malappuram, went missing in a sudden flash flood in Iruvanjippuzha near Kalampaara hanging bridge. She had come with a 9-member group including 2 men, 3 women and 4 children. Heavy rain in the interior forest caused a sudden rise in water level while she was sitting on a rock in the river. Mukkam fire rescue, Kodancheri police and locals are conducting intensive search, with more fire force teams camping in the area.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/382819/ iruvanjippuzha-kalampaara-flash-flood-woman-missing-mukkam-fire-rescue-search)